ടെക്ക് ലോകത്ത് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ട്രോളുന്നത് ഇടക്കിടക്ക് സംഭവിക്കുന്നതാണ്. ആപ്പിൾ ആൻഡ്രോയിഡിനെ കളിയാക്കുന്നതും തിരിച്ച് കളിയാക്കുന്നതും ഇടക്കിടക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്. ഐഫോണ്‍ 16 സീരീസിൽ ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകളില്‍ മിക്കവയും ആന്‍ഡ്രോയിഡിൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവതരിപ്പിച്ചിരുന്നതാണ്. ഇപ്പോഴിതാ ആപ്പിളിന്റെ എതിരാളിയായ സാംസങ് ഐ ഫോണിനെ സോഷ്യൽമീഡിയയിൽ കളിയാക്കിയിരിക്കുകയാണ്.
Also Read: ടോൾ അടക്കാൻ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാം, ഫാസ്ടാഗിനു പകരം വരുന്നു ഓബിയു; അറിയാം പുതിയ സംവിധാനം
‘ഇത് മടക്കാന്‍കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്ക്’എന്ന് 2022 ൽ സാംസങ് പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ്ങ് ആപ്പിളിനെ ട്രോളിയത്. ഇപ്പോഴും കാത്തിരിക്കുകയാണെന്നും സാംസങ് പറയുന്നു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിങ്ങനെ പുതിയ നാല് ഐഫോണുകളാണ് ആപ്പിൾ അവതരിപ്പിച്ചത്. ഇത്തവണ ഒരു ഫോള്‍ഡബിള്‍ ഐഫോണ്‍ അവതരിപ്പിക്കുമെന്ന് ഐഫോൺ പ്രേമികൾ പ്രതീക്ഷിച്ചിരുന്നു. അതിനെ ട്രോളിയാണ് സാംസങ് പഴയ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്.
Also Read: എയർ ഇന്ത്യ ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു ; ഇനി 932 രൂപയ്ക്ക് പറക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here