താരസംഘടനയായ ‘A.M.M.A’ യിലെ കൂട്ടരാജി നവീകരണത്തിന് തുടക്കമാകട്ടെ എന്ന് ഫെഫ്ക. സിനിമയിലെ ലൈംഗീക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു എന്നും ഫെഫ്ക വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തിയ മുഴുവൻ പേരുകളും പുറത്തുവരണം. മറ്റ് സിനിമാ സംഘടനകളുമായി ഫെഫ്ക ചർച്ച നടത്തും എന്നും ഫെഫ്ക പത്രക്കുറിപ്പിൽ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here