റുവാണ്ടയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരനെ ഇന്ത്യയ്ക്ക് കൈമാറി

let-terrorist-salman-rahman-khan

നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഭീകരന്‍ സല്‍മാന്‍ റഹ്‌മാന്‍ ഖാനെ റുവാണ്ട ഇന്ത്യയ്ക്ക് കൈമാറി. ബംഗളൂരു ജയിലുകളിലെ ഭീകരാക്രമണ ഗൂഢാലോചന കേസില്‍ സല്‍മാന്‍ ഉള്‍പ്പെട്ടിരുന്നു. തീവ്രവാദികള്‍ക്ക് സ്ഫോടകവസ്തുക്കള്‍ വിതരണം ചെയ്തതിലും തീവ്രവാദവത്കരണത്തിലും പങ്കുള്ളതായി കണ്ടെത്തി.

റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (ആര്‍ഐബി), ഇന്റര്‍പോള്‍, നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) എന്നിവയുടെ സഹകരണത്തോടെ ഇന്നലെ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ വച്ചാണ് സല്‍മാനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യയിലേക്ക് അയച്ച ഇയാളെ എന്‍ഐഎ ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തു. 2020ന് ശേഷമുള്ള ഇങ്ങനത്തെ 17-ാമത്തെ സംഭവമാണ് ഇത്.

Read Also: നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം കർണാടകയിൽ

പോക്സോ കുറ്റത്തിന് 2018 നും 2022 നും ഇടയില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സല്‍മാന്‍. അവിടെവെച്ച് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ടി നസീറുമായി പരിചയപ്പെടുകയും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. ഭീകരവാദികള്‍ക്കായി ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ സംഭരണത്തിലും വിതരണത്തിലും ഇയാള്‍ സഹായിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ജയിലില്‍ നിന്ന് ഇറങ്ങിയ സല്‍മാന്‍ പിന്നീട് ഇന്ത്യ വിട്ടു. നേരത്തേ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സല്‍മാനെതിരെ യുഎപിഎ, ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News