മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെടട്ടെ, ബാക്കി പിന്നീട് ആലോചിക്കാം: മാത്യു കു‍ഴല്‍നാടന്‍

ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടന്‍ മാപ്പ് പറയണമെന്ന ആ‍വശ്യം ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മാത്യു കു‍ഴല്‍നാടന്‍ എത്തിയിരിക്കുന്നത്. മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെടട്ടെയെന്നും ബാക്കി പിന്നീട് ആലോചിക്കാമെന്നുമാണ് മാത്യു കു‍ഴല്‍നാടന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

ടി വീണയുടെ എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായിട്ട് പണം വാങ്ങിയെന്നും വീണ നികുതി അടച്ചെന്ന് തെളിഞ്ഞാല്‍ താന്‍ മാപ്പ് പറയുമെന്നും മാത്യു നേരത്തെ പറഞ്ഞിരുന്നു.

ALSO READ: മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി, സീറ്റ് കിട്ടാത്ത നേതാക്കൾ കേന്ദ്രമന്ത്രിയെ വളഞ്ഞു

ഈ സാഹചര്യത്തിലാണ് ടി വീണയുടെ എക്‌സാലോജിക് കമ്പനി നികുതി അടച്ചുവെന്ന് നികുതി വകുപ്പ് മാത്യു കുഴല്‍നാടന് മറുപടി നല്‍കിയത്. മാത്യുവിന്‍റെ വാദങ്ങള്‍ പൊ‍ളിഞ്ഞതോടെ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാപ്പ് പറയാമെന്ന പ്രതികരണം.

അതേസമയം, മാത്യു മാപ്പ് പറയണമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എ കെ ബാലന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം.പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണിയാണെന്നും രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യുഡിഎഫ് പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത, മാലമോഷ്ടിച്ച പ്രതിക്ക് പാര്‍ട്ടി ബന്ധമില്ല; നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോക്കല്‍കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News