ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെ; വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണര്‍

ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ കോടതി വിധിയുമായി വരട്ടെയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ സുപ്രിംകോടതിയിൽ പോകട്ടെയെന്നും താൻ ഒരു സമ്മർദത്തിനും വ‍ഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.

Also read:ഉടുപ്പിന് നടുവിൽ ചെറിയ അക്വേറിയം; ജീവനുള്ള മീനുകളെ വെച്ചുള്ള പുതിയ ഫാഷൻ പരീക്ഷണം; മോഡലിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ

ബില്ലുകളുടെ കാര്യത്തിൽ വിശദീകരിക്കാൻ മന്ത്രിമാരെ അയക്കുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിശദീകരിക്കാൻ ഒരുതവണ പോലും മുഖ്യമന്ത്രി രാജ്ഭവനിൽ വന്നില്ലെന്നും ഗവർണർ വിമർശിച്ചു.സുപ്രീംകോടതി പറയുന്നത് പാലിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ ബംഗാൾ കേസിലെ പരാമർശം തനിക്കുള്ള ഓർമ്മപ്പെടുത്തലായി കരുതുന്നില്ലെന്നും ഗവർണർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News