വയനാടിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് സൗദിയിലെ നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ.’കൈകോര്‍ക്കാം നമുക്ക് വയനാടിനൊപ്പം’ എന്ന ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദമ്മാം നവോദയ 75 ലക്ഷം രൂപ നല്‍കി. വയനാട് പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരധിവാസത്തിന് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ദമ്മാം നവോദയ നല്‍കുന്ന ധനസഹായത്തിന്റെ രണ്ടാം ഗഡുവായ 65 ലക്ഷം രൂപ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം കൈമാറി.
ALSO READ:കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ
നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ കൃഷ്ണകുമാര്‍ ചവറ, നന്ദിനി മോഹന്‍, നവോദ കേന്ദ്ര വൈ: പ്രസിഡന്റ് മോഹനന്‍ വെള്ളിനേഴി, ജോ: സെക്രട്ടറി നൗഫല്‍ വെളിയംങ്കോട്, കുടുംബ വേദി കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. രണ്ട് ഗഡുക്കളായി 75 ലക്ഷം രൂപയാണ് ദമ്മാം നവോദയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്.
ആഗസ്റ്റ് 4ന് പൊന്നാനിയില്‍ വെച്ച് നടന്ന രണ്ടാമത് നവോദയ- കോടിയേരി ബാലകൃഷ്ണന്‍ സമഗ്ര സംഭാവന അവാര്‍ഡ് വിതരണ വേദിയില്‍ വെച്ച് ഉടന്‍സഹായമെന്ന നിലയില്‍ ആദ്യ ഗഡുവായി 10 ലക്ഷം രൂപ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നവോദയ കൈമാറിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here