‘ദൈവമല്ലേ അമ്പലം നിർമിക്കാൻ ഞാൻ സ്ഥലം തരാം, മാലയും തുളസിയും ഭക്ഷണവും തരാം, അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെ’, മോദിക്കെതിരെ മമത

മോദിയുടെ ദൈവപുത്രൻ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. മോദിക്ക് വേണ്ടി അമ്പലം നിർമിക്കാൻ ഒരു ഫോട്ടോ വെക്കാൻ പാകത്തിന് സ്ഥലം താൻ നൽകാം എന്ന് മമത പറഞ്ഞു. മാലയും തുളസിയും ഭക്ഷണവും തരാമെന്നും അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെയെന്നും മമത പറഞ്ഞു.

ALSO READ: ‘വിവാഹം വൈകിപ്പിക്കുന്നു’, ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി: സംഭവം മുംബൈയിൽ

‘കഴിഞ്ഞ ദിവസമാണ് താൻ ജൈവശാസ്ത്രപരമായി ജനിച്ചിട്ടില്ലെന്നും ദൈവമാണ് തന്നെ സൃഷ്ടിച്ചതെന്നും മോദി അവകാശപ്പെട്ടത്. ഒരുപക്ഷേ അദ്ദേഹം ദൈവത്തേക്കാൾ വലിയവനായിരിക്കാം. ജഗന്നാഥൻ പോലും മോദിയുടെ ഭക്തനായിരുന്നുവെന്ന് ബിജെപി പറയുന്നുണ്ട്. ഞാൻ നിങ്ങൾക്ക് കുറച്ച് സ്ഥലം തരാം, അങ്ങനെ നിങ്ങൾ ഒരു ക്ഷേത്രം പണിയുകയും നിങ്ങളുടെ മോദിയുടെ ഫോട്ടോ അവിടെ സ്ഥാപിക്കുകയും ചെയ്യുക. ഞങ്ങൾ തുളസിയും (ഇലകളും) ധൂപവർഗ്ഗങ്ങളും ആ ചിത്രത്തിന് മുൻപിൽ അർപ്പിക്കും, കൂടാതെ ഒരു പൂജാരിയെ പോലും നിങ്ങളുടെ അമ്പലത്തിൽ ഞങ്ങൾ നിയോഗിക്കാം’, മമത ബാനർജി പറഞ്ഞു.

ALSO READ: ‘ഞാൻ ഒരു അധ്യാപിക, തുടർ പഠനത്തിന് സ്കോളർഷിപ് തരാം’, ശബ്‌ദം മാറ്റുന്ന ആപ്പ് വഴി കബളിപ്പിച്ച് ഏഴ് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കി

‘അമ്പലത്തിൽ ഇരിക്കെ ഞങ്ങൾ നിങ്ങൾക്ക് നിങ്ങൾക്ക് പ്രസാദം നൽകും ഭക്ഷിക്കാൻ. വെറുതെ ഇരുന്നു, ഭക്ഷണം കഴിച്ച് ഉറങ്ങുക. രാജ്യം വിൽക്കേണ്ട ആവശ്യമില്ല’, മമത പറഞ്ഞു.

‘നിങ്ങൾ എന്നെങ്കിലും ഈ കള്ളം പറയുന്നത് നിർത്തൂ… ദൈവം ആരെയെങ്കിലും കലാപത്തിൽ ഏർപ്പെടാൻ അയയ്ക്കുമോ? കള്ളം പറയാൻ ദൈവം ആളെ അയക്കുമോ? എൻആർസിയുടെ പേരിൽ ദൈവം ആരെയെങ്കിലും ആളുകളെ ജയിലിലേക്ക് അയയ്ക്കുമോ’? മമത ബാനർജി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News