മടി മാറ്റാം നടക്കാം… ഈ വില്ലനെ തുരത്താം..!

രക്തസമ്മര്‍ദം മൂലം വളരെയേറെ ബുദ്ധിമുട്ടുന്നവരാണ് നമുക്കിടയിലുള്ള പലരും. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് താഴ്ന്ന നിലയിലാകും. ഇതില്‍ ഭൂരിഭാഗവും ആളുകള്‍ ബുദ്ധിമുട്ടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കൊണ്ടാണ്. ഈ അവസ്ഥ ഹൃദയത്തെയും രക്തകുഴലുകളെയും സാരമായി തന്നെ ബാധിക്കും. ഹൃദ്രോഗത്തിന് പുറമേ സ്‌ട്രോക്ക്, വൃക്കയ്ക്ക് തകരാറുകള്‍ എന്നിവയിലേക്കും നയിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ പിടിച്ചു നിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ALSO READ: ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി 2024 മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന

ഇതിന് ഏറ്റവും ഉത്തമമായ രീതി നടത്തം തന്നെയാണ്. പടികള്‍ കയറുക, നടക്കുക, ഓടുക എന്നീ ചെറിയ വ്യായാമങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കുമെന്നാണ് സിഡ്‌നി സര്‍വകലാശാല ഗവേഷകരും ലണ്ടന്‍ കോളേജ് സര്‍വകലാശാല ഗവേഷകരും സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നത്. ദിവസേന ഇത് ശീലമാക്കിയാല്‍ മരുന്നുകളുടെ ആവശ്യകത തന്നെ കുറയ്ക്കുമെന്നും ഇവര്‍ പറയുന്നു. ഇരുപത് മുതല്‍ അരമണിക്കൂര്‍ വരെ ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത 28 ശതമാനം കുറയ്ക്കുമെന്നാണ് ഇവരുടെ പഠനം പറയുന്നത്. തീവ്രമായ വ്യായാമം രക്തസമ്മര്‍ദത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്നും പഠനം പറയുന്നു.

ALSO READ: ‘ആ പരിപാടിക്ക് അതിഥിയായി വന്ന സരിൻ ആയിരുന്നു അമ്മുവിൻറെ പഴയ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നത്’

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News