‘കേരളത്തിന്റെ നേട്ടങ്ങൾ ഒരു ചിമിഴിലൊതുക്കുന്നതുപോലെ കാണാൻ കഴിയുന്ന ഒരു സംഗമം ആണ് കേരളീയം’: മന്ത്രി കെ എൻ ബാലഗോപാൽ

പ്രധാന സാമ്പത്തിക സമ്മേളനങ്ങളും ട്രേഡ് ഫെയറുകളും ഇന്റർനാഷണൽ കോൺഫ്രൻസുകളും നടത്തുന്നപ്രധാന വേദിയായി തിരുവനന്തപുരത്തെയും കേരളത്തെയും മാറ്റാനാണ് ഇടതു പക്ഷ മുന്നണി സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അടുത്തവർഷം നടക്കുന്ന കേരളീയം പരിപാടിയിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും നഗരത്തിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയാണ് കേരളീയമെന്നും അദ്ദേഹം കേരളീയത്തിന്റെ സമാപന ചടങ്ങിൽപറഞ്ഞു.

കേരളത്തിന്റെ എല്ലാ മേഖലയിലെ കലാരൂപങ്ങളും ഉൾഗ്രാമങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണ അനുഭവങ്ങളും ഇന്ത്യയിലും പുറത്തുമുള്ള അക്കാദമിക് പണ്ഡിതന്മാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അവതരിപ്പിച്ച സെമിനാറുകൾ ഇവയെല്ലാം കേരളത്തിനെ സജീവമായ സന്തോഷത്തിന്റെ ദിവസങ്ങളിലേക്കാണ് കൊണ്ട് പോയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു .

also read: കാർത്തിയോട് തനിക്ക് അസൂയ; കാരണം വെളിപ്പെടുത്തി സൂര്യ

‘കേരളത്തിന്റെ നേട്ടങ്ങളെയെല്ലാം ഒരു ചിമിഴിലൊതുക്കുന്നതുപോലെ കാണാൻ കഴിയുന്ന ഒരു സംഗമം ആണ് കേരളീയം. കോടികൾട്രെഷറിയിൽ സൂക്ഷിക്കുന്ന സംസ്ഥാനമുണ്ട്. എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ വളരെ കുറവും ജീവിത നിലവാരത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക്ക്കും യൂറോപ്പിനും തുല്യ നിലയിലുള്ള കേരളമാണോ വേണ്ടത് എന്ന് ചോദിക്കുമ്പോൾ കേരളമാണ് വേണ്ടത് എന്ന് എടുത്ത് പറയാൻ കഴിയുന്ന അനുഭവങ്ങളാണ് നമുക്കുള്ളത്. ബജറ്റ് അവതരിപ്പിച്ചതിൽ പകുതിപോലും സംസ്ഥാന ഖജനാവിൽ നിന്നും കൊടുക്കേണ്ടി വരില്ല എന്നുള്ളത് കേരളീയം അധിക ചിലവാണ് എന്ന് പറയുന്നവർക്കുള്ള മറുപടി. അടുത്ത പ്രാവശ്യം ഇത്രപോലും ചെലവാക്കേണ്ടി വരില്ല. വലിയ നേട്ടങ്ങൾഉണ്ടാകുന്ന തരത്തിൽ കേരളീയം മാറും. കേന്ദ്രം തരാനുള്ളതിന്റെ പകുതി തന്നാൽ ഇന്നുള്ളതിലും മെച്ചമായി കേരളം മാറും. അതിന് വേണ്ടി ഒരുമിച്ച് നിന്ന് പോരാടാൻ തയ്യാറാവണം’; മന്ത്രി വ്യക്തമാക്കി

also read: ഓട്‌സുണ്ടോ വീട്ടില്‍? രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തെങ്കില്‍ പരീക്ഷിക്കാം ഒരു കിടിലന്‍ ഐറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News