കോൺഗ്രസ്സിലെ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

rahul-mamkoottathil

കോൺഗ്രസ്സിനെ വെട്ടിലാക്കിയ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുകയായിരുന്നു. പ്രതികരണം ഒഴിവാക്കണമെന്ന ഷാഫി പറമ്പിലിൻ്റെയും വിഡി സതീശന്റെ നിർദ്ദേശ പ്രകാരമാണ് ഒഴിഞ്ഞുമാറൽ.

വിവാദം അവസാനിപ്പിക്കാനുള്ള കോൺഗ്രസ്സിൻ്റെ പുതിയ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിവാദം സ്വാഭാവികമായി കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്സ് നേതൃത്വം. എന്നാൽ കത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നത് കനത്ത തിരിച്ചടിയായി. വിവാദം ചർച്ചയിൽ നിറയുന്ന പശ്ചാത്തലത്തിലാണിത്.

Read Also: കോൺ​ഗ്രസ് പാർട്ടി കൈപിടിയിലാക്കാനുള്ള ഷാഫിയുടെ പൊടികൈകൾ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

വിഷയത്തെ ഇനി ന്യായീകരിച്ച് പിടിച്ചുനിൽക്കാനാകില്ലെന്ന് കോൺഗ്രസ്സ് നേതൃത്വം സമ്മതിക്കുന്നുണ്ട്. തൽക്കാലം പ്രതികരണം ഒഴിവാക്കി വിവാദത്തിന് തടയിടാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് രാഹുൽ മാധ്യമങ്ങളെ  ബഹിഷ്കരിച്ചത്.

കൈരളി ന്യൂസ് ആണ് പാലക്കാട് ഡിസിസിയുടെ വിവാദ കത്ത് പുറത്തുവിട്ടത്. കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു കത്തിലെ ഏകകണ്ഠ ആവശ്യം. എന്നാൽ, ഷാഫിയുടെ നോമിനിയായി രാഹുലിനെ കെട്ടിയിറക്കുകയായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News