സതീശൻ്റെ നുണകൾ പൊളിയുന്നു; റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി നൽകിയ ശുപാർശക്കത്ത് കൈരളി ന്യൂസിന്

എം എൽ എ ഫണ്ട് ദുരുപയോഗം ചെയ്ത പരാതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാദങ്ങൾ തെറ്റ് എന്നതിൻ്റെ തെളിവുകൾ കൈരളാ ന്യൂസിന്. വിവാദ ഭൂമിയിൽ റോഡും വൈദ്യുതിയും അനുവദിച്ചത് താനല്ല എന്നായിരുന്നു. സതീശൻ്റെ പ്രതികരണം.ജില്ലാ കളക്ടറാണ് എംഎൽഎ ഫണ്ട് വിനിയോഗം സംബന്ധിച്ച തീരുമാനം എടുക്കുന്നതെന്നും സതീശൻ പറഞ്ഞിരുന്നു. എന്നാൽ, ഈ ഭൂമിയിലേക്ക് റോഡ് അനുവദിക്കാൻ സതീശൻ കളക്ടർക്ക് കത്ത് നൽകിയിരുന്നു. സതീശൻ്റെ കത്ത് കൈരളി ന്യൂസിന് ലഭിച്ചു.

Also Read: കൈരളി ന്യൂസ് ഇംപാക്റ്റ്: കെ എസ് യു നേതാവിൻ്റെ സർട്ടിഫിക്കേറ്റ് വ്യാജം തന്നെ; പ്രതികരണവുമായി സർവ്വകലാശാല

അതേ സമയം,  ഒരു വീട് മാത്രമുള്ള പ്രദേശത്ത് റോഡും വൈദ്യുതി ലൈനുകളും സ്ഥാപിച്ചതിൽ ദുരുഹതയുണ്ടെന്ന് പരാതിയിൽ പറയുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് വികസന സമിതി കൺവീനർ അബ്ദുൾ സലാം മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് പരാതി നല്‍കിയത്. സതീശൻ്റെ ബിനാമിക്ക്  വേണ്ടിയാണ് എം എൽ എ  ഫണ്ട് വിനിയോഗിക്കുന്നതെന്നും പരാതിയിലുണ്ട്.
ഒരു വീടുമാത്രമുള്ള പ്രദേശത്തേക്ക്‌ എംഎൽഎ യുടെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച്‌ വി ഡി സതീശൻ തിടുക്കത്തിൽ റോഡും കുടിവെള്ള–വൈദ്യുതിലൈനുകളും നിർമ്മിച്ചതിൽ ദൂരൂഹതയുണ്ടെന്ന്‌ കാണിച്ച്‌ വിജിലൻസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയത്ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡ്‌ വികസന സമിതി കൺവീനർ അബ്ദുൾസലാം ആണ്‌ പരാതിക്കാരൻ‌. മുഖ്യമന്ത്രിക്കും വിജിലൻസിനുമാണ് പരാതി നൽകിയത്.
പറവൂർ വില്ലേജിലെ 346/3 -ാം സർവേനമ്പറിലുള്ള 1 ഏക്കർ 60 സെൻ്റ് തരിശ് നെൽപാടത്തേക്ക് റിയൽ എസ്റ്റേറ്റ് ലാഭം ലക്ഷ്യമിട്ട് വി ഡി സതീശൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡും വൈദ്യുതി ലൈനും കുടിവെള്ള ലൈനും സ്ഥാപിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലെ റോഡുകൾക്ക് ഫണ്ട് അനുവദിക്കണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കെ, ഒരു കുടുംബത്തിന് മാത്രമായി പൊതുപണം ചെലവാക്കിയതിനു പിന്നിൽ അഴിമതിയുണ്ട്‌. അവിടെയുള്ള ഒരു വീടാകട്ടെ ‘ പുനർജനി പറവൂരിന് പുതുജീവൻ പദ്ധതി ’ യുടെ ബാനറിൽ പണിതത് നെൽപാടം പ്ളോട്ടുകളാക്കി തിരിച്ച് വിൽപന നടത്തി ലാഭം കൊയ്യാനുള്ള റിയൽഎസ്റ്റേറ്റ് ഗൂഢാലോചനയുടെ ഭാഗമായാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
വിഡി സതീശനും അദ്ദേഹത്തിൻ്റെ അടുപ്പക്കാനായ   മാഞ്ഞാലി സ്വദേശിയും ചേർന്ന് ബിനാമി വ്യവസ്ഥയിൽ ഗൾഫിൽ വ്യവസായ സംരംഭങ്ങൾ നടത്തുന്നുണ്ട്. പുനർജനി പദ്ധതിയുടെ മറവിൽ ഇതേ ബിനാമി സംവിധാനത്തിന്റെ ഉടമസ്ഥതയിലുള്ള നെൽപാടത്തേക്കാണ്‌ എംഎൽഎ ഫണ്ട് ദുരുപയോഗം ചെയ്ത്‌ റോഡും മറ്റും നിർമ്മിച്ചതെന്നും പരാതിക്കാർ പറയുന്നു‌. ഇക്കാര്യങ്ങൾ അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.’
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News