കൊടകര കുഴല്‍പ്പണ കേസ്; പൊലീസ് ഇ ഡിക്ക് കത്തയച്ചത് മൂന്ന് വര്‍ഷം മുമ്പ്, കത്ത് കൈരളി ന്യൂസിന്

കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ഇഡിക്ക് അയച്ച കത്ത് കൈരളി ന്യൂസിന്. കവര്‍ച്ചക്ക് പിന്നിലെ ഹവാല ഇടപാട് എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ എഴുതിയ കത്താണ് പുറത്തായത്. കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജുവാണ് ഇഡിക്ക് കത്ത് അയച്ചത്.

Also Read : കൊടകര കുഴല്‍പ്പണക്കേസ്; പുനരന്വേഷണം സ്വാഗതാര്‍ഹം: എ എ റഹീം എംപി

ഇഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജു കത്തയച്ചത്. ഹവാല ഇടപാട് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കത്തയച്ചത്. 2021 ആഗസ്റ്റ് 8 നാണ് കത്തയച്ചത്. മൂന്ന് കൊല്ലമായിട്ടും ഈ കത്തില്‍ ഇഡി അന്വേഷണമില്ലാത്തത് സംശയാസ്പദമാണ്. ഹവാല ഇടപാട് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ് കത്ത് നല്‍കിയില്ല എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കളവ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

അതേസമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു .

കൊടകര കേസ്, കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഗുരതരമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നത് ബിജെപിയുടെ രീതിയാണ്.

Also Read : കൊടകര കുഴൽപ്പണ കേസ് ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു

വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തേണ്ടത് ഇഡിയാണ്. പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രമേ ഇഡി അന്വേഷിക്കൂ. ബിജെപി എന്തുകൊള്ള നടത്തിയാലും അന്വേഷിക്കേണ്ടതില്ലെന്നതാണ് ഇഡിയുടെ നിലപാട്.

ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആതാണ് ഇഡി നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ വിഷയത്തില്‍ വി ഡി സതീശന്‍ ബിജെപിയും ഇഡിയെയും വെള്ളപൂശാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News