മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണം; മണിപ്പൂർ സർക്കാരിന് കത്തെഴുതി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ

മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. മണിപ്പൂർ സർക്കാരിന് സ്വാതി മലിവാൾ കത്തെഴുതി. ലൈംഗികാതിക്രമത്തെ അതിജീവിച്ചവരെ കാണാനാണ് സന്ദർശനമെന്ന് സ്വാതി മലിവാൾ വ്യക്തമാക്കി. അധ്യക്ഷയുടെ സന്ദർശനം ഇന്നലെ സർക്കാർ തടഞ്ഞിരുന്നു.

also read; മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി; 122 പേരെ കാണാതായി; തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

അതേസമയം മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ ന​ഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സം​ഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഭവത്തിൽ ഇതോടെ ആറ് പേർ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അഞ്ചാം പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

also read; മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാതെ ഭരണകൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News