തെരുവ്‌നായ പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

തെരുവ് നായ പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. പേപ്പട്ടികളെയും അപകടകാരികളായ തെരുവ് നായകളെയും ദയാവധത്തിന് വിധേയമാക്കാന്‍ കഴിയും വിധം നിയമഭേദഗതി വേണമെന്നാണ് കത്തിലെ അവശ്യം.

Also Read : 500 ചില്ലറ മദ്യശാലകള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം പരാമര്‍ശിച്ചാണ് വിഷയം പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായ പ്രശ്‌നം രൂക്ഷമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ജില്ലയില്‍ 6276 തെരുവുനായ ആക്രമണങ്ങളുണ്ടായി.

മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്ത് മൃഗങ്ങള്‍ക്കും തെരുവുനായകള്‍ ഭീഷണിയാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പേപ്പട്ടികളെയും അപകടകാരികളായ തെരുവ് നായകളെയും ദയാവധത്തിന് വിധേയമാന്‍ നിയമ ഭേദഗതി വേണമെന്നാണ് കത്തിലെ ആവശ്യം.

Also Read : ‘ബാബുരാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍’; ‘കാര്‍ഡിയോ’ വീഡിയോയിലൂടെ മറുപടിയുമായി നടന്‍

അതേസമയം കുഞ്ഞുങ്ങള്‍ അക്രമിക്കപ്പെടുന്നത് ദയനീയമാണെന്നും തെരുവ് നായക്കളെ ഒരു പൊതു സ്ഥലത്ത് അടച്ചിടാനുളള സംവിധാനം വേണമെന്നും മനുഷ്യാവകാശ കമീഷന്‍ അംഗം ബൈജു നാഥ് പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ ഹാജരായി റിപ്പോര്‍ട്ട് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News