നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്ത്, ആസിഫ് അലി നായകനായ സിനിമയാണ് ലെവൽ ക്രോസ്. ത്രില്ലർ കാറ്റഗറിയിലാണ് ഈ സിനിമ നിർമിച്ചിട്ടുള്ളത്. കാലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഇക്കഴിഞ്ഞ 26 -നാണ് റിലീസ് ചെയ്തത്. ലെവൽ ക്രോസ്സ് എന്ന സിനിമയെക്കുറിച്ച് വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രേക്ഷകർ അറിയിച്ചിരിക്കുന്നത്. ഹൈപ്പില്ലാതെ വന്ന ഞെട്ടിച്ച സിനിമകളുടെ ലിസ്റ്റിൽ ലെവൽ ക്രോസ്സ് കൂടി ഇടംപിടിച്ചിരിക്കുകയാണെന്നാണ് അഭിപ്രായം.
ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് ലെവൽ ക്രോസ്സ്. ആസിഫ് അലിയുടെ വകയായി ഒരു ക്വാളിറ്റി മൂവി കൂടി മോളിവുഡിന് ലഭിച്ചിരിക്കുകയാണ്. ഗംഭീര പെർഫോമൻസാണ് ആസിഫ് അലി കാഴ്ചവച്ചിരിക്കുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരുടെ അഭിനയവും വളരെ പോസിറ്റിവാണ്. യാതൊരു രീതിയിലും പ്രെഡിക്റ്റ് ചെയ്യാൻ കഴിയാത്ത രീതിയിലാണ് സിനിമയുടെ കഥ ക്ലൈമാക്സ് വരെയെത്തുന്നത്. ടെക്നിക്കൽ സൈഡ് എടുത്തുനോക്കിയാലും വളരെ നീറ്റ് ആയിത്തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Also Read; മാനവീയം വീഥിയെ അധിക്ഷേപിച്ച മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വി കെ സനോജ്
‘നല്ല ക്വാളിറ്റി പടം’, ‘നല്ലൊരു പ്ലോട്ടിൽ തീരെ ബോർ അടിപ്പിക്കാത്ത സിനിമ’, ‘ഹൈപ്പ് ഇല്ലാതെ വന്ന ഞെട്ടിച്ച സിനിമ’, എന്നിങ്ങനെയൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് പ്രേക്ഷകർ നൽകിയ അഭിപ്രായങ്ങൾ. കൂടാതെ ആസിഫിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിൽ ഒരെണ്ണം കൂടിയാണ് ഈ സിനിമയെന്നും അഭിപ്രായമുണ്ട്. ഒരു ലെവൽ ക്രോസും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്ലോട്ട്. പ്രധാന കഥാപാത്രമായി ആസിഫ് അലിയും മറ്റു പ്രധാന കഥാപാത്രങ്ങളിൽ ഷറഫുദ്ധീനും അമല പോളുമാണുള്ളത്. ജിത്തു ജോസഫിന്റെ അസിസ്റ്റൻസ് ആയ അർഫാസ് അയ്യൂബ് ആണ് സിനിമയുടെ ഡയറക്ടർ. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസ് തന്നെയാണ് ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here