ഇത് വേറെ ലെവൽ..! ആസിഫ് അലി നായകനായെത്തുന്ന ‘ലെവൽ ക്രോസ്സ്’ ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം “തലവൻ” തീയറ്ററുകളിൽ മികച്ച വിജയം നേടികൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് താരത്തിന്റെ വേറിട്ട് നിൽക്കുന്ന പുതിയ റോൾ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ലെവൽ ക്രോസ്സിനായി കാത്തിരിക്കുന്നതെന്ന് നിരവധിപേർ ടീസറിന് താഴെ കമന്റായി കുറിച്ചിട്ടുണ്ട്. കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ടീസർ നൽകുന്നത്.ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും “ലെവൽ ക്രോസ്സ്”നു ണ്ട്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവൽ ക്രോസ്സിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

Also Read: ഏറ്റവും വലിയ ഇലക്ട്രിക്ക് എസ്‌യുവി വരുന്നു; പുത്തന്‍ കണ്‍സെപ്റ്റ് അപ്പ്‌ഡേറ്റഡ്

സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

Also Read: 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ആര്‍ബിഐ നിലവറകളിലേക്ക് എത്തിയത് കോടികളുടെ സ്വര്‍ണം

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ചിത്രം ജൂൺ രണ്ടാം വാരം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News