എ പി സജിഷ
ഫോർമുല വണ്‍ കാറോട്ടത്തിലെ ഇതിഹാസ താരം ലൂയിസ് ഹാമിൾട്ടന്‍റെ മെഴ്സിഡസിലെ കുതിപ്പിന് ബ്രേക്ക് വീണു. അബുദാബി ഗ്രാൻഡ് പിക്സിലായിരുന്നു ഹാമിൾട്ടന്‍റെ മെഴ്സിഡസിലെ അവസാന മത്സരം. നാലാം സ്ഥാനക്കാരനായാണ് ഹാമിൾട്ടന്‍റെ റേസിങ്.
അബുദാബിയിലെ റേസിങ് ട്രാക്കിൽ ഹാമിൾട്ടന്‍ എത്തിയപ്പോൾ ആരാധകർക്ക് ആവേശമായിരുന്നു. മെഴ്സിഡസിലെ അവസാന മത്സരത്തിന് ഹാമിൾട്ടൻ ഇറങ്ങി. ട്രാക്കിലെ അതിവേഗപ്പാച്ചിലിൽ ലാൻഡോ നോറിസ് ഒന്നാമതായി. നാലാമതായി ഹാമിൾട്ടനും. മെഴ്സിഡസിൽ നിന്ന് ഇറങ്ങിയ ഹാമിൾട്ടന്‍ ആരാധകരെ നോക്കി കൈവീശി. ട്രാക്കിലെ മരണപ്പാച്ചിലിൽ ഒരു കാറും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ വിജയക്കുതിപ്പിന് അന്ത്യം. ഇനിയില്ല… മെഴ്സിഡസിലെ ഹാമിൾട്ടന്‍റെ വിജയസഞ്ചാരങ്ങൾ….
അതിവേഗത്തിന്‍റെ രാജാവായ ഹാമിൾട്ടന് പിന്നാലെ ഫൈരാരി വർഷങ്ങളോളം പാഞ്ഞു. പക്ഷെ മെഴ്സിഡസുമായുള്ള ബന്ധത്തെ ഓവർടേക്ക് ചെയ്യാൻ അന്നൊന്നും ഫെരാരിക്ക് കഴിഞ്ഞില്ല. ഒടുവിൽ ഹാമിൾട്ടൻ തന്നെ ആ ബന്ധത്തിന് ബ്രേക്കിട്ടു.
ഏഴ് തവണയാണ് ലൂയിസ് ഹാമിൾട്ടൻ ലോക ചാമ്പ്യനായത്. ആറിലും മെഴ്സിഡസിൽ തന്നെ. ആ മെഴ്സിഡസുമായാണ് ഹാമിൾട്ടൻ കരാർ അവസാനിപ്പിച്ചത്. മെഴ്സിഡസിൽ നിന്ന് ഫെരാരിയിലേക്കാണ് ഗിയർ മാറ്റം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here