കാറിനുള്ളില്‍ ടി വിയും ഫ്രിഡ്ജും, ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വാഹനം; പ്രാരംഭ വില 2 കോടി

ടൊയോട്ടയുടെ കീഴിലുള്ള ആഡംബര വാഹന ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യ തങ്ങളുടെ LM 350h ആഡംബര എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു രണ്ട് കോടി രൂപ പ്രാരംഭ വിലയില്ലാണ് അവതരിപ്പിച്ചത്. കര്‍ഷകമായ രൂപവും മികച്ച സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ രാജ്യത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂര്‍ണ്ണവുമായ എംപിവിയാണ്.

5,130 മി.മീ നീളം,  1,890 മി.മീ വീതി, 1,945 മി.മീ ഉയരം, വീല്‍ബേസ് 3,000 മി.മീ എന്നിങ്ങനെയാണ് കാറിന്‍റെ വലുപ്പം.  വാഹനത്തിന്‍റെ ക്യാബിനില്‍ 48 ഇഞ്ച് ടെലിവിഷന്‍, 23 സ്പീക്കറുകള്‍, സറൗണ്ട് സൗണ്ട് സിസ്റ്റം,  ഹെഡ്റെസ്റ്റ് എന്നിവയുണ്ട്.  കൂടാതെ, ചെറിയ ഫ്രിഡ്ജ്, മടക്കാവുന്ന മേശ, കുട സൂക്ഷിക്കാന്‍ കുട ഹോള്‍ഡര്‍, ചൂടായ ആംറെസ്റ്റ്, നിരവധി വ്യത്യസ്ത യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിറര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്. ലെക്‌സസ് എല്‍എമ്മില്‍ കമ്പനി ഒരു പുതിയ വോയിസ് കണ്‍ട്രോള്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്.

Also Read: സ്വന്തം ആപ്പ് സ്റ്റോര്‍ പ്രഖ്യാപിച്ച് എപ്പിക് ഗെയിംസ്

നിരവധി സുരക്ഷാ സംവിധാനത്തോടു കൂടിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.  ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍, പനോരമിക് വ്യൂ മോണിറ്റര്‍, ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം (ADAS) എന്നിവയുണ്ട്. കൂടാതെ പ്രീ-ക്രാഷ് സുരക്ഷ, ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, പ്രോ ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ റെസ്‌പോണ്‍സ് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി മികച്ച സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News