സൗത്ത് കൊറിയന്‍ ടെക് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്സ് പുതിയ ടിവി സീരീസായ എല്‍ജി ക്യുഎന്‍ഇഡി 83 സീരീസ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. കാണികള്‍ക്ക് മികച്ച കാഴ്ച നല്‍കുന്ന തരത്തിലാണ് ഈ ടിവി എല്‍ജി നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.
ALSO READ മഹാരാജാസ് കോളേജ് കേസ്; 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു
വിഷ്വല്‍ എക്സലന്‍സിനും ഇമ്മേഴ്സീവ് എന്റര്‍ടൈന്‍മെന്റിനുമായി പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യയാണ് ക്യുഎന്‍ഇഡി 83 സീരീസിനായി എല്‍ജി നല്‍കിയിരിക്കുന്നത്. നാനോസെല്‍ സാങ്കേതികവിദ്യ നല്‍കിയിരിക്കുന്ന ഈ ടിവിയുടെ ഡിസ്‌പ്ലേയ്ക്ക് 120hz പുതുക്കല്‍ നിരക്കാണ് അവകാശപ്പെടാനുള്ളത്. സംഭവങ്ങള്‍ നേരിട്ട് കാണുന്നത് പോലെ ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടും. ഉപയോക്താക്കളുടെ ഹോം എന്റര്‍ടൈന്‍മെന്റ് അനുഭവത്തെ പുതിയ രീതിയില്‍ നിര്‍വ്വചിക്കാന്‍ ക്യുഎന്‍ഇഡി 83 സീരീസിന് സാധിക്കും എന്നാണ് എല്‍ജി പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here