പ്രശസ്തനായ ഗായകന്‍ ലിയാം പെയ്നിന്റെ ദുരൂഹമരണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒക്ടോബര്‍ 16 നായിരുന്നു താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അര്‍ജന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകനാണ് ലിയാം പെയ്നി.
Also read: ‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തിൽ അസർബൈജാന് ഉറപ്പുമായി റഷ്യ
ഗായകന്റെ ശരീരത്തിൽ ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരണത്തിന് മുന്‍പ് ലിയാം അക്രമാസക്തനാവുകയും തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ തിരികെ മുറിയിലേക്ക് മാറ്റുകയും ആയിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാല്‍ പിന്നീടാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
Also read: ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെതിരെ അറസ്റ്റ് വാറണ്ട്
ഇപ്പോൾ ലിയാം പെയിനിന്റെ സുഹൃത്തടക്കം അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സുഹൃത്ത് റോജര്‍ നോര്‍സ്, ഹോട്ടന്‍ മാനേജര്‍ ഗ്ലിഡ മാര്‍ട്ടിന്‍, റിസപ്ഷനിസ്റ്റ് എസ്തബാന്‍ ഗ്രാസ്സി എന്നിവരെ നരഹത്യയ്ക്കും മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഹോട്ടന്‍ ജീവനക്കാരായ ബ്രയാന്‍ പൈസി, എസേക്വല്‍ പെരേര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലിയാമിനൊപ്പം കാമുകി കെയിറ്റ് കാസിഡിയും അര്‍ജന്റീന സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 14-ന് അവര്‍ ലണ്ടനിലേക്ക് മടങ്ങുകയും ലിയാം അവിടെ തുടരുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here