ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്ന്റെ മരണം; കാരണം ഹാലൂസിനോജിക്ക് ഡ്രഗ്‌സ്?

ബ്രിട്ടീഷ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്ന് ഹോട്ടലിലെ മൂന്നാം നിലയിയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിക്കുമ്പോള്‍ ഹാലൂസിനോജിക്ക് ഡ്രഗ്‌സിന്റെ സ്വാധീനത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 16നാണ് അര്‍ജന്റീനയില്‍ വച്ച് പെയ്‌ന് ദാരുണാന്ത്യം സംഭവിച്ചത്.

ALSO READ:  ‘അങ്ങ് വാന കോണില്’…, രണ്ടാം ക്ലാസുകാരി പാട്ട് കേട്ടുപഠിച്ചത് കുറഞ്ഞ മിനിട്ടിനുള്ളില്‍; മാല പാർവതിയെ വിസ്‍മയിപ്പിച്ച പെൺകുട്ടി

അപകടകരമായ ക്രിസ്റ്റല്‍ എന്ന മയക്കുമരുന്ന് പെയ്ന്‍ അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ബ്യൂണസ് അയേര്‍സ് പൊലീസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്. ക്രിസ്റ്റലിന്റെ അമിത ഉപയോഗത്തിന്റെ സ്വാധീനത്തില്‍ മനുഷ്യര്‍ അക്രമാസക്തരാകാന്‍ സാധ്യതയുണ്ട്. മരിക്കുന്നതിന് മുമ്പ് അസ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ സ്വാധീനത്തില്‍ മൂന്നാം നിലയില്‍ നിന്നും അദ്ദേഹം ചാടിയെന്നാണ് നിഗമനം.

നൂറു ദിവസത്തോളം ഒരു റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലായിരുന്ന പെയ്ന്‍ എന്നാല്‍ അദ്ദേഹത്തിന് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.

ലാപ്‌ടോപ്പില്‍ ഏതോ ഇമെയില്‍ കണ്ട് അദ്ദേഹം ക്ഷുഭിതനായെന്ന് ഹോട്ടല്‍ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മറ്റൊരാള്‍ ഗായകന്‍ ഒരു സ്ത്രീയുമായി സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും സാക്ഷിമൊഴിയുണ്ട്.

ALSO READ: യൂട്യൂബർമാർക്ക് അവസരങ്ങള്‍, ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം; പുതിയ അപ്ഡേറ്റുമായി യൂട്യൂബ്

2010ല്‍ ദി എക്‌സ് ഫാക്ടറില്‍ രൂപീകരിച്ച വണ്‍ ഡയറക്ഷന്‍ എന്ന ബോയ് ബാന്‍ഡിന്റെ ഭാഗമായി ലിയാം പെയ്ന്‍ അന്താരാഷ്ട്ര പ്രശസ്തി നേടി. ലിയാമിനൊപ്പം ഹാരി സ്റ്റൈല്‍സ്, സെയ്ന്‍ മാലിക്, നിയാല്‍ ഹൊറാന്‍, ലൂയിസ് ടോംലിന്‍സണ്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് ആഗോള സെന്‍സേഷനായി മാറി. അംഗങ്ങള്‍ സോളോ കരിയര്‍ പിന്തുടര്‍ന്നതോടെ 2016-ല്‍ ബാന്‍ഡ് പിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News