ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്‌ന് ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

ബ്രിട്ടീഷ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്‌ന് ഹോട്ടലിലെ മൂന്നാം നിലയിയിലെ ബാല്‍ക്കണിയില്‍  നിന്ന് വീണ് ദാരുണാന്ത്യം. അര്‍ജന്റീനയിലെ ബ്യൂണസ് ഐയേഴ്‌സിലെ പലേര്‍മോയിലുള്ള ഹോട്ടലിലാണ് സംഭവം.

ALSO READ:  ‘കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം’, എൽഡിഎഫിനൊപ്പം പ്രവർത്തിക്കുവാൻ തയ്യാർ; നിലപാടറിയിച്ച് സരിൻ

ഗുരുതരമായി പരിക്കേറ്റ പെയ്‌നിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ക്രൈസെന്റി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും: മന്ത്രി പി രാജീവ്

2010ല്‍ ദി എക്സ് ഫാക്ടറില്‍ രൂപീകരിച്ച വണ്‍ ഡയറക്ഷന്‍ എന്ന ബോയ് ബാന്‍ഡിന്റെ ഭാഗമായി ലിയാം പെയ്ന്‍ അന്താരാഷ്ട്ര പ്രശസ്തി നേടി. ലിയാമിനൊപ്പം ഹാരി സ്‌റ്റൈല്‍സ്, സെയ്ന്‍ മാലിക്, നിയാല്‍ ഹൊറാന്‍, ലൂയിസ് ടോംലിന്‍സണ്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് ആഗോള സെന്‍സേഷനായി മാറി. അംഗങ്ങള്‍ സോളോ കരിയര്‍ പിന്തുടര്‍ന്നതോടെ 2016-ല്‍ ബാന്‍ഡ് പിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News