ലിയാം പെയിന്‍ വീണുമരിച്ചത് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

liam-payne

ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ലിയാം പെയ്ന്‍, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്. കാസസര്‍ പലെര്‍മോ ഹോട്ടലിലെ മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ ബാല്‍ക്കണി ഉപയോഗിച്ചതായാണ് സംശയം.

ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍, പെയ്നെ ഹോട്ടല്‍ ജീവനക്കാര്‍ ലോബിയിലൂടെ കൊണ്ടുപോകുന്നതും താരം കുതറുന്നതും ബലംപ്രയോഗിക്കുന്നതുമെല്ലാം കാണാം. മുറിയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു ജീവനക്കാരുടെത്. ജീവനക്കാരുടെ ശ്രമങ്ങളെ താരം ചെറുക്കുന്നത് കാണാം. ജീവനക്കാര്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറിയില്‍ പ്രവേശിച്ച് ലിയാമിനെ അകത്തു കയറ്റി.

Read Also: റാപ്പര്‍ ബാദ്ഷയുടെ ക്ലബിന് നേരെ ബോംബേറ്; രണ്ട് തവണ സ്‌ഫോടനം

ടിഎംഇസഡിന് ലഭിച്ച പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, മുറിക്ക് പുറത്തുള്ള ഭിത്തിയില്‍ നിന്ന് കണ്ണാടിയും ജീവനക്കാര്‍ നീക്കം ചെയ്തിരുന്നു. മുന്‍കരുതല്‍ എന്ന നിലക്കായിരുന്നു ഇത്. ഹോട്ടല്‍ സ്റ്റാഫ് അംഗം എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടു, ബാല്‍ക്കണി ഉപയോഗിച്ച് പെയ്ന്‍ താഴേക്ക് ചാടാനിടയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, 31കാരനായ ഗായകനെ മുറിയില്‍ തനിച്ചാക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ തീരുമാനിച്ചു. പിന്നീട് താരത്തെ ഹോട്ടലിന് താഴെ തറയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഒക്ടോബര്‍ മാസത്തിലായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News