അമേരിക്കയിൽ കൈക്കൂലി കേസിൽ ബിസിനസ് ഭീമൻ അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ അദാനി ഓഹരികൾക്ക് വിപണിയിൽ വൻ ഇടിവ് നേരിട്ടിരുന്നു. ഇതോടെ അദാനി ഓഹരികൾ വലിയ തോതിൽ കൈവശം വച്ചിരുന്നവർക്കും തിരിച്ചടി നേരിട്ടു. ഈ തകര്‍ച്ചയില്‍ രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)ക്ക് നഷ്ടമായത് 12,000 കോടിയോളം രൂപയാണ്. 250 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനംവരെയാണ് ഇടിവ് നേരിട്ടത്.
സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി അടക്കം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. ഈ കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ 11,278 കോടി രൂപയുടെ ഇടിവാണുണ്ടായത്.
ALSO READ; അദാനി കുഴിയിൽ വീണ് വിപണിയും, പൊതുമേഖല ബാങ്ക് ഓഹരികള്‍ക്കും തിരിച്ചടി
അദാനി പോര്‍ട്‌സിലെ നിക്ഷേപത്തിൽ മാത്രം ഉണ്ടായത് 5,009.88 കോടി രൂപയുടെ നഷ്ടമാണ്. അദാനി എന്റര്‍പ്രൈസസിലെ നിക്ഷേപ മൂല്യത്തില്‍ 3,012.91 കോടി രൂപയും അംബുജയിലെ മൂല്യത്തില്‍ 1,207.83 കോടി രൂപയും അദാനി ടോട്ടല്‍ ഗ്യാസില്‍ 807.48 കോടിയും അദാനി എനര്‍ജി സൊലൂഷന്‍സില്‍ 716.45 കോടിയും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 592.05 കോടിയും എസിസിയുടെ നിക്ഷേപ മൂല്യത്തില്‍ 381.66 കോടിയും നഷ്ടമായതായാണ് കണക്ക്. 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിപണിയില്‍ ഉണ്ടായ ഇടിവ് ആവര്‍ത്തിക്കുകയാണ് ഇവിടെയും.
അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളറിൽ അധികം (2000 കോടിയലധികം രൂപ) കൈക്കൂലി നൽകിയതെന്നാണ് കുറ്റം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here