പുതിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുമായി എല്‍ഐസി; കൂടുതൽ അറിയാം

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനുഫാക്ചറിംഗ് ഫണ്ട് പുറത്തിറക്കി. ഒക്ടോബര്‍ 4 വരെ എന്‍എഫ്ഒ ലഭ്യമായിരിക്കും. പദ്ധതിക്ക് കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11 ന് അലോട്ട് ചെയ്യും. ഫണ്ട് മാനേജര്‍മാര്‍ യോഗേഷ് പാട്ടീല്‍, മഹേഷ് ബേന്ദ്രെ എന്നിവരാണ്. പദ്ധതി നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിംഗ് സൂചികയില്‍ ഉള്‍പ്പെടുത്തും.

Also read:‘ആരെയും ആകർഷിക്കും വെര്‍ട്ടിക്കല്‍ കാമറ’; പുതിയ ഫീച്ചറുകളോടെ വണ്‍പ്ലസ് 13 വിപണിയിൽ എത്തുന്നു

പുതിയ ഫണ്ടിന്റെ ലക്ഷ്യം മാനുഫക്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റികളുമായി ബന്ധപ്പെട്ട പദ്ധതികളിലും ദീര്‍ഘകാല നിക്ഷേപമാണ്. എന്‍എഫ്ഒയുടെ കുറഞ്ഞ തുക 5000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. മാനുഫാക്ചറിംഗ് പരിധിയില്‍ വരുന്ന വാഹന, ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഹെവി എഞ്ചിനീയറിംഗ്, ലോഹങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, പെട്രോളിയം ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ കമ്പനികള്‍ ഫണ്ടില്‍ ഉള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News