തടഞ്ഞുവെച്ച മീഡിയവണ്‍ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

തടഞ്ഞുവെച്ച മീഡിയവണ്‍ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കി. പത്ത് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് കേന്ദ്രം ലൈസന്‍സ് പുതുക്കി നല്‍കിയത്. നാലാഴ്ചക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് 2021ല്‍ ആണ് മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് കേന്ദ്രം പുതുക്കാന്‍ വിസമ്മതിച്ചത്. ഇതിനെതിരെ ചാനല്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കേസ് പരിഗണിച്ച സുപ്രീംകോടതി മീഡിയവണ്ണിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതായിരുന്നു നടപടി. കേന്ദ്രം ഉന്നയിച്ച വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി ഏപ്രില്‍ അഞ്ചിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News