കണ്ണൂരിൽ വിദ്യാർഥിനിയെ വഴിയിൽ ഇറക്കി വിട്ടു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ പെരുമ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് പരാതി നൽകിയത്.
കണ്ടക്ടർ ലിജു, ഡ്രൈവർ ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ ബി. സാജു സസ്പെൻഡ് ചെയ്തത്.

ALSO READ: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള യാത്രയിൽ പെൺകുട്ടിയെ പെരുമ്പറമ്പിലെ സ്റ്റോപ്പിൽ ഇറക്കാതെ മൂന്നുകിലോമീറ്റർ അകലെയുള്ള വിജനപ്രദേശത്ത് ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

ALSO READ: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News