ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ജീവ സാന്നിധ്യമുണ്ടെന്ന് പുതിയ പഠനം. ടൈറ്റാൻ്റെ പുറംതോടിന് 9.7 കിലോമീറ്റർ താഴെ മീഥെയ്ൻ ഗ്യാസുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തണുത്ത മേഖലയാണിത്. ഹവായ് സർവകലാശാലയിലെ പ്ലാനറ്ററി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പഠനം നടത്തിയത്.
ടൈറ്റനിലെ കുഴിയുടെ ആഴം പ്രതീക്ഷിച്ചതിലും കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നൂറുകണക്കിന് മീറ്റർ ആഴം കുറഞ്ഞതാണ്. 90 കുഴികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയുടെ മറ്റ് ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ പ്രകാരം, അധിക ഗർത്തങ്ങൾ ടൈറ്റന്റെ ഉപരിതലത്തിൽ ഉണ്ടായിരിക്കണമെന്ന നിഗമനത്തിലാണ് ഗവേഷകർ.
Read Also: 15 ബില്യണ്‍ മൈലുകള്‍ അകലെ… 1981ലെ സാങ്കേതികവിദ്യയിലൂടെ വീണ്ടും വോയേജര്‍ 1 ‘ജീവിതത്തിലേക്ക്’
മീഥെയ്ൻ ക്രസ്റ്റിൻ്റെ കനം, മൂന്ന് മുതൽ ആറ് മൈൽ വരെയാകുമെന്ന് കണ്ടെത്തി. മീഥെയ്ൻ ഹൈഡ്രേറ്റ് എന്നും അറിയപ്പെടുന്ന മീഥെയ്ൻ ക്ലാത്രേറ്റ് ഖര സംയുക്തമാണ്. ഇതിനകത്ത് വന്‍തോതില്‍ മീഥെയ്നുണ്ടാകും. വെള്ളത്തിന്റെ ക്രിസ്റ്റല്‍ രൂപത്തിലായിരിക്കും ഇത്. അങ്ങനെ ഐസിന് സമാനമായ ഖര പദാര്‍ഥമായി ഇത് നിലകൊള്ളുന്നു. ഇതാണ് ജീവസാന്നിധ്യത്തിന് തെളിവായി ശാസ്ത്രജ്ഞര്‍ കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here