കാസർകോട് അബ്ദുൽ സലാം വധക്കേസ്, പ്രതികളായ 6 പേർക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി

കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കുമ്പള ബദരിയ നഗറിലെ അബൂബക്കർ സിദ്ദിഖ്, പേരാൽ സ്വദേശികളായ ഉമറുൽ ഫാറൂഖ് , സഹീർ, പെർവാഡിലെ നിയാസ്, മാളിയങ്കര കോട്ടയിലെ ലത്തീഫ് , ബംബ്രാണയിലെ ഹരീഷ് എന്നിവരെയാണ് കാസർകോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവ പര്യന്തം തടവിന് ശിക്ഷിച്ചത്.

പ്രതികൾ ഒന്നര ലക്ഷം രൂപ പിഴയുമടക്കണം. 2017 ഏപ്രിൽ 30-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കൊലപാതക കേസിൽ പ്രതിയായ അബ്ദുൽ സലാമിനെ മണൽ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനിടെ സലാമിൻ്റെ സുഹൃത്തായ നൗഷാദിനും കുത്തേറ്റിരുന്നു. 40 മീറ്റർ ദൂരത്തിലാണ് തലയും ഉടലും ഉണ്ടായിരുന്നത്.

ALSO READ: രാജ്യത്തെ തൊഴിലില്ലായ്മ ചർച്ച ചെയ്യാൻ ബിജെപിക്കോ കോൺഗ്രസിനോ താൽപര്യമില്ല, പൊതുമേഖലാ സ്ഥാപനങ്ങളെ അവർ തകർക്കുന്നു; എളമരം കരീം

സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതികൾ തല കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. നാട്ടുകാരായിരുന്നു കഴുത്തറുത്ത നിലയിൽ സലാമിൻ്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. സിദ്ദീഖിൻ്റെ മണൽ ലോറി അബ്ദുൽ സലാം പൊലീസിന് വിവരം നൽകി പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് ക്രൂരമായ കൊലപാതകത്തിന് കാരണം.

പ്രതിയായ സിദ്ദീഖ് മറ്റൊരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. 53 സാക്ഷികളെയും കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളുമടക്കം 16 തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News