ലൗ ജിഹാദിനെതിരെ നിയമ നിർമാണത്തിനൊരുങ്ങി അസം. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാക്കി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. തദ്ദേശവാസികളുടെ അവകാശങ്ങള്‍ നിറവേറ്റാന്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയായിരുന്നു പ്രതികരണം.
അസമില്‍ ഒരു പ്രത്യേക വിഭാഗത്തിന് ഭൂമി വില്‍ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ലൗ ജിഹാദിനെതിരായ ബില്ല് ഉത്തർ പ്രദേശിലേതിന് സമാനമായിരുക്കും എന്നും അറിയിച്ചു.
“തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ ‘ലൗ ജിഹാദിനെ’ കുറിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. താമസിയാതെ, അത്തരം കേസുകളിൽ ജീവപര്യന്തം തടവ് നൽകുന്ന ഒരു നിയമം ഞങ്ങൾ കൊണ്ടുവരും. സർക്കാർ ജോലി അസമിൽ ജനിച്ചവർക്ക് മാത്രമാക്കുന്ന പുതിയ ഡൊമിസിൽ നയവും സർക്കാർ കൊണ്ടുവരും”- ഹിമന്ത ബിശ്വാസ് ശർമ്മ പറഞ്ഞു.
Also read: മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി
അസംകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തൻ്റെ സർക്കാർ മുൻഗണന നൽകുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാന പ്രകാരം നൽകിയ “ഒരു ലക്ഷം സർക്കാർ ജോലികളിൽ” അവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും സമ്പൂർണ്ണ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാകുമെന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here