ലൈഫ് മിഷൻ പ്രവർത്തനത്തിൽ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുകയും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലാ അവലോകന യോഗങ്ങള്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറിയെന്നും ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നും തെരഞ്ഞെടുത്ത 162 പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
also read : ‘മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃക’; മുഖ്യമന്ത്രി പിണറായി വിജയന്‍
‘സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്‌നങ്ങള്‍ കണ്ടെത്തി. 582 എണ്ണം പരിഹരിച്ചു കഴിഞ്ഞു. മറ്റുള്ളവയില്‍ നടപടി തുടരുന്നു. പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവ കണ്ടെത്താന്‍ കഴിഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികള്‍ നേരിട്ട് അറിഞ്ഞു പരിഹാരങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. നിലവില്‍ പുരോഗമിക്കുന്ന പ്രശ്‌നപരിഹാരം നടപടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കണ്ടിട്ടുണ്ട്. സംസ്ഥാന വികസനത്തിനും പുരോഗതിക്കും മേഖലയോഗങ്ങള്‍ കൊണ്ട് കഴിഞ്ഞു’-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
also read : ആ സിനിമയിൽ അഭിനയിക്കുമ്പോൾ തമന്നയ്ക്ക് 13 വയസായിരുന്നു; തമന്നയുടെ പഴയ വീഡിയോ വൈറല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here