സ്‌നേഹക്കൂടൊരുക്കി സർക്കാർ; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ദുർഗേശ്വരി

അറുപതുകാരിയായ ദുർഗേശ്വരിക്ക് സ്വന്തമായൊരു വീടെന്നത്‌ സ്വപ്‌നത്തിൽപ്പോലും ഉണ്ടാവാനിടയില്ലാത്ത കാര്യമായിരുന്നു. എൽഡിഎഫ്‌ സർക്കാർ ദുർഗേശ്വരിക്ക്‌ തണലായി. ഭക്ഷ്യക്കിറ്റും സൗജന്യചികിത്സയുമാണ് ആദ്യം നൽകിയത്. റേഷൻ കാർഡ് അടക്കം അടിസ്ഥാനകൾ രേഖകളും നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ചിറ്റൂരിലെ നവകേരള സദസ്സിലെ ജനസാഗരത്തെ സാക്ഷിയാക്കി വീടിന്റെ താക്കോൽ ദുർഗേശ്വരി ഏറ്റുവാങ്ങി.  മൂന്നു നേരം ഭക്ഷണം ഉണ്ടാവുമോ എന്ന് പോലും അറിയാത്ത ജീവിത സാഹചര്യമായിരുന്നു അവർക്ക്. എന്നാലിപ്പോൾ അത്തരം കഷ്ടതകൾ സർക്കാരിന്റെ ഇടപെടലോട് കൂടി മാറിയിരിക്കുകയാണ്.

ALSO READ: റീ റിലീസുകളുടെ കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി ‘മുത്തുവും’ ‘ആളവന്താനും’

സർക്കാർ ദുർഗേശ്വരിക്ക്‌ വീട്‌ നിർമിച്ച്‌ നൽകിയത് അതിദരിദ്ര വിഭാഗത്തിലുൾപ്പെടുത്തിയാണ്‌. പെരുമാട്ടി പഞ്ചായത്തിലെ നെല്ലിമേട് സരളപ്പതി സ്വദേശിയാണ് അവർ.നാലു മാസംകൊണ്ടാണ് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി വീട് പൂർത്തിയാക്കി നൽകിയത്. കൂടാതെ ദുർഗേശ്വരിക്ക്‌ സ്ഥിരവരുമാനത്തിനായി സർക്കാർ ലോട്ടറിക്കടകൂടിക്കൊടുത്തു. 45 അതിദരിദ്രരെയാണ് പെരുമാട്ടി പഞ്ചായത്തിൽ കണ്ടെത്തിയത്. വീടിന്റെ ആവശ്യകത ഇതിൽ മൂന്നുപേർക്കാണ് ഉള്ളത്. ദുർഗേശ്വരിക്ക് സമ്മാനിച്ചത് ആദ്യമായി നിർമിച്ച വീടാണ്. മറ്റു വീടുകളുടെ നിർമാണം ഇതിനോടകം ആരംഭിച്ചു.

ALSO READ: തദ്ദേശ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

വീട് കിട്ടും എന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാതിരുന്ന ദുർഗേശ്വരി വീട് യാഥാർഥ്യമാവാൻ സഹായമായി കൂടെനിന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി നിറകണ്ണുകളോടെ ദുർഗേശ്വരി നന്ദി പറഞ്ഞു. കാലിന് നീരുവന്ന് നടക്കാൻ വയ്യാതെ ഊന്നുവടിയുടെയും വീൽചെയറിന്റെയും സഹായത്തോടെയാണ്‌ വേദിയിലെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News