ലൈഫ് മിഷൻ പദ്ധതിക്ക് കേന്ദ്രം നൽകുന്നത് തുച്ഛമായ സഹായം: മന്ത്രി എംബി രാജേഷ്

ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമെന്ന് മന്ത്രി എംബി രാജേഷ്. പദ്ധതിക്കായി കേന്ദ്രം നൽകിയത് തുച്ഛമായ സഹായം. എന്നിട്ടാണ് പദ്ധതിയിൽ കേന്ദ്രത്തിന്റെ ലോഗോ വെക്കാൻ പറയുന്നത്. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Also Read; കേരളാ ടൂറിസം ഇനി വേറെ ലെവൽ!; കാരവൻ ടൂറിസത്തിന്റെ സാധ്യതകളുയർത്തി മന്ത്രി മുഹമ്മദ് റിയാസ്

ഇത്തരത്തിൽ കേന്ദ്രത്തിന്റെ പേര് അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. കോ – ബ്രാൻഡിങ്ങ് പോലും പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന്റെ പേര് വെക്കണമെന്ന് സർക്കാരിന് നിർബന്ധമില്ല. 72000 രൂപ തന്നിട്ട് കേന്ദ്രത്തിന്റെ പേരും ലോഗോയും വെക്കണമെന്ന് കേന്ദ്രത്തിന്റെ വാശി. 72000 മുടക്കിയാൽ ശൗചാലയം പണിയാൻ പോലും കഴിയില്ലെന്നും, എന്നിട്ടാണ് മോദി സർക്കാരിന്റെ ലോഗോ വെക്കാൻ പറയുന്നതെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

Also Read; മുഖ്യമന്ത്രിക്ക് അനുവദിച്ച ബസിൽ ആഡംബരങ്ങളില്ല, വാങ്ങിയത് വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ട്: മന്ത്രി ആന്റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News