നാലു ലക്ഷം കുടുംബങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിച്ച് ലൈഫ് പദ്ധതി മുന്നേറുന്നു. പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത് 13,736.10 കോടി രൂപയാണ്. 2017 മുതൽ 2023 വരെയുള്ള കണക്കാണിത്. ഇതിൽ 2024.65 കോടി രൂപ മാത്രമാണ് പി എം എ വൈ ഗ്രാമീൺ- അർബൻ പദ്ധതി വഴി കേന്ദ്രം നൽകിയത്. ജൂലൈ 31 വരെ 3,48,026 വീടാണ് പൂർത്തിയായത്. 1,17,762 എണ്ണം നിർമാണത്തിലായിരുന്നു. ഇതിൽ അരലക്ഷം വീടുകൂടി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇതുകൂടി ചേർത്താണ് നാല് ലക്ഷത്തോളം സ്വപ്ന ഭവനങ്ങൾ പൂർത്തിയായത്.
ALSO READ: കനത്ത മഴയിൽ ഒമാനിൽ ഒരു മരണം, രണ്ടുപേരെ കാണാതായി
2024ൽ ഇത് അഞ്ചു ലക്ഷത്തിലേക്ക് ഉയർത്തും. 174 യൂണിറ്റുള്ള നാലു ഭവനസമുച്ചയവും ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. 25 ഭവനസമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ലൈഫ് കേന്ദ്ര പദ്ധതിയാണെന്ന സംഘപരിവാർ–-യുഡിഎഫ് നുണ പൊളിക്കുന്നതാണ് ഈ കണക്കുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here