നാൻസി പെലോസിയുടെ ഭർത്താവിനെ മർദിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

DAVID DEPAPE

യുഎസ് ഹൌസ് മുൻ മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക്‌ നേതാവുമായ നാൻസി പെലോസിയുടെ ഭർ ത്താവിനെ മർദിച്ച സംഭവത്തിൽ പ്രതി ഡേവിഡ് ഡിപാപിന്   ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പരോൾ ആനുകൂല്യം ഇല്ലാതെയാണ് തടവ്. കലിഫോർണിയ കോടതിയുടേതാണ് ഉത്തരവ്.

കേസിൽ ഇതിനകം 30 വർഷത്തെ ഫെഡറൽ തടവ് അനുഭവിക്കുകയാണ് ഡേവിഡ്. ഇതിന് പിന്നാലെയാണ് ജീവപര്യന്തം തടവ് ശിക്ഷ കൂടി ലഭിച്ചിരിക്കുന്നത്.

ALSO READ; പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 63 ആയി

2022 ഒക്‌ടോബർ 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡേവിഡ് ഡിപാപ്പ് എന്നയാൾ പെലോസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരുടെ ഭർത്താവ് പോളിനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ പൊലീസ് ബോഡി ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതി പിടിയിലായത്.നാൻസി പെലോസിയെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിപാപ്പ് ദമ്പതികളുടെ വീട്ടിൽ പ്രവേശിച്ചത്. നാൻസി വീട്ടിൽ ഇല്ലാഞ്ഞതോടെയാണ് 82കാരനായ പോളിന് നേരെ ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News