ജീവിതകഥ സിനിമയാകുന്നു; സ്വന്തം കഥ പറയുന്ന ചിത്രത്തിന് സംഗീതസംവിധാനം ഒരുക്കാൻ ഇളയരാജ

ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാകുന്നു. സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക. ‘ഇളയരാജ’ എന്നാണ് ചിത്രത്തിന്‍റെ പേര്. സംഗീതസംവിധാനം നിർവഹിക്കുന്നത് ഇളയരാജ തന്നെയാണ് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ALSO READ: കൂടെ പ്രവർത്തിച്ച ‘അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും’ പരിചയപ്പെടുത്തി അജയൻ ചാലിശ്ശേരി

“ഇളയരാജ” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ മാതേശ്വരനാണ്. ധനുഷിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ സംവിധായകനാണ് അരുൺ. ഇളയരാജയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം ധനുഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായ ഇളയരാജയുടെ ജീവിതവും അദ്ദേഹം കടന്നുവന്ന പഴയ കാലഘട്ടവും ചിത്രീകരിക്കും. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് അദ്ദേഹത്തിന്റേത്. 1,000-ലധികം സിനിമകൾക്കായി 7,000-ലധികം ഗാനങ്ങൾ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

ALSO READ: മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ്, അവർ കറക്റ്റ് ഫിറ്റാണ്’: വിനീത് ശ്രീനിവാസൻ

കണക്റ്റ് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവയുടെ പിന്തുണയോടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ശ്രീറാം ഭക്തിസരൺ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, ഇളമ്പരിത്തി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് നിർമ്മാതാക്കൾ. നീരവ് ഷായാണ് ഛായാഗ്രാഹകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News