കേരളത്തിലെ 60 ടൂറിസം ഡെസ്റ്റിനേഷനുകളില്‍ 60 സെക്കന്‍ഡ് കൊണ്ടൊരു പ്രദക്ഷിണം, കാര്‍ത്തിക് സൂര്യയുടെ ഉദ്യമത്തിന് കയ്യടിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാനപ്പെട്ട 60 ടൂറിസം ഡെസ്റ്റിനേഷനുകളെ 60 സെക്കന്‍ഡ് കൊണ്ട് പരിചയപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയ ലൈഫ് സ്റ്റൈല്‍ വ്‌ളോഗര്‍ കാര്‍ത്തിക് സൂര്യയെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രധാനപ്പെട്ട 60 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 2500 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് കാര്‍ത്തിക സൂര്യ റീല്‍സ് ഷൂട്ട് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റീല്‍സ് പബ്ലീഷ് ചെയ്തു.

ALSO READ: ‘കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു, തുടര്‍ന്ന് വെര്‍ച്വല്‍ അറസ്റ്റ്’; മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

ഇതോടെയാണ് താരത്തിന്റെ റീല്‍സ് ജനം ഏറ്റെടുത്തത്. ചുരുങ്ങിയ ദിവസം കൊണ്ട് താരത്തിന്റെ റീല്‍സിന് 47000 ത്തിലേറെ ലൈക്കുകളും 449 ഷെയറുകളുമാണ് ലഭിച്ചത്. കേരളത്തിന്റെ ടൂറിസത്തിന് കരുത്ത് പകരുന്ന കാര്‍ത്തിക്കിന്റെ ഉദ്യമം കണ്ട മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്തൊരു പ്രയത്‌നവും സര്‍ഗാത്മകത നിറഞ്ഞതുമാണ് ഈ പ്രവൃത്തി ഹാറ്റ്‌സ് ഓഫ് ടു യൂ എന്നായിരുന്നു റീല്‍സ് പങ്കിട്ടു കൊണ്ട് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News