ചൂടിനാശ്വാസമായി രാജ്യതലസ്ഥാനത്ത് നേരിയ മഴ. 40 ഡിഗ്രിയിൽ താഴെയാണ് ദില്ലിയിലെ താപനില. അതേസമയം അടുത്ത 3 ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണവകുപ്പിന്റെ അറിയിപ്പ്.
Also read:കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണു
കനത്ത ചൂടില്‍ വലയുന്ന ദില്ലിക്ക് ആശ്വാസമായാണ് ദില്ലിയുടെ വിവിധയിടങ്ങളില്‍ ഇന്ന മഴ പെയ്തത്. മാസങ്ങളായി കനത്ത ചൂടിലും ഉഷ്ണരംഗത്തിലും ദുരിതത്തിലായവര്‍ക്ക് നേരിയ മഴപോലും ആഘോഷമാണ്. കനത്ത ചൂടില്‍ ദില്ലിയില്‍ മരണസംഖ്യ 100 കടന്നതിന് വലിയ ആശങ്കയിലെത്തിയിരുന്നു.
Also read:ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം
കഴിഞ്ഞ ദിവസങ്ങളില്‍ താപനില 40 ഡിഗ്രീയില്‍ താഴ്‌ന്നെങ്കിലും പകല്‍ സമയം നീണ്ടു നില്‍ക്കുന്ന ഉയര്‍ന്ന ഹ്യുമിഡിറ്റി തോത് ജനങ്ങള്‍ക്ക ബുദ്ധിമുട്ടുണ്ടാക്കി. നഗരങ്ങളിലെ തുറസ്സായിടങ്ങളില്‍ കനത്തചൂടിലും പണിയെടുക്കുന്ന കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍ക്കും മഴ ആശ്വാസമാണ്, മഴയായാവും ചൂടായാലും തെരുവിലഭയം തേടുന്നവര്‍ക്ക് ദുരിതം തന്നെ. അതേസമയം അടുത്ത 3 ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണവകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. വിഷയം പാര്‍ലമെന്റില്‍ ഉയരത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here