സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നേരിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് ജില്ലകളിൽ നേരിയ മഴക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കാലവർഷം ശക്തി കുറഞ്ഞെങ്കിലും നേരിയ മഴ സാധ്യതയുണ്ട്. അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല.

also read: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

തീര പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് ഉണ്ട്.

also read: ചെകുത്താനെ വീട്ടിൽ കേറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി; നടൻ ബാലക്കെതിരെ കേസ്, കൂടെ ആറാട്ടണ്ണനും ഗുണ്ടകളും

ശനിയാഴ്ച കന്യാകുമാരി തീരം, തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News