ലൈറ്റ് വില്ലേജിന് ഷാർജയിൽ തുടക്കം; ലൈറ്റ് ഫെസ്റ്റ് ഫെബ്രുവരി 7 മുതൽ

ഷാർജയിലെ ലൈറ്റ് ഫെസ്റ്റിനു മുന്നോടിയായി ലൈറ്റ് വില്ലേജിനു തുടക്കം. ഫെബ്രുവരി 7 മുതൽ 18 വരെ നടക്കുന്ന ദീപോത്സവത്തിന്റെ പ്രചരണാർഥമാണ് ലൈറ്റ് വില്ലേജ് നടക്കുന്നത്. കലാസാംസ്കാരിക, വിനോദ പരിപാടികളും ഭക്ഷ്യമേളയും വിൽപന ശാലകളുമായി ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിർവശത്താണ് ലൈറ്റ് വില്ലേജ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി പ്ലേ സോണുമുണ്ട്.

ALSO READ: കേരളത്തില്‍ കുറഞ്ഞത് അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
ഷാർജ പൊലീസ് ആസ്ഥാനം, യൂണിവേഴ്സിറ്റി സിറ്റി ഹാൾ, ഷാർജ മസ്ജിദ്, അൽനൂർ മസ്ജിദ്, അൽ ഹംരിയ മാർക്കറ്റ്, കൽബ വാട്ടർഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽദെയ്ദ് ഫോർട്ട്, അൽ റഫീസ അണക്കെട്ട്, ബീഹ് ആസ്ഥാനം, ന്യൂ ജനറൽ സൂഖ് എന്നിവിടങ്ങളിലാണ് ഈ വർഷത്തെ ലൈറ്റ് ഫെസ്റ്റിവൽ നടക്കുക.

ALSO READ: പിറന്നാള്‍ ദിനത്തില്‍ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News