300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല

PHAROS OF ALEXANDRIA

300000000 രൂപ ഒരു വർഷം ശമ്പളം…ജോലിക്ക് വരുന്നോ? ഈ ചോദ്യം കേട്ടാൽ നിങ്ങൾ പോകുമോ? വല്യ ജോലിയൊന്നും ഇല്ല, ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്‌താൽ മാത്രം മതി. മോനെ മനസ്സിൽ ലഡ്ഡു പൊട്ടിയോ? നിങ്ങളിങ്ങനെ ഒരു ജോലിക്ക് വേണ്ടി അല്ലെ ഇതുവരെ കാത്തിരുന്ന്? എന്നാൽ ശമ്പളം ഇത്ര നൽകാമെന്ന് പറഞ്ഞിട്ടും ആരും താത്പര്യം പ്രകടിപ്പിക്കാത്ത ഒരു ജോലിയുണ്ട്…ഇന്ത്യയിലില്ല അങ്ങ് അലക്‌സാൻഡ്രിയയിലാണ് ഈ ജോലി.ഈജിപ്തിലെ അലക്‌സാൻഡ്രിയ തുറമുഖത്താണ് ഈ ജോലിയുള്ളത്. ഒരു ലൈറ്റ്ഹൗസ് കീപ്പറുടെ ജോലിയാണിത്.

എന്താണ് ലൈറ്റ്ഹൗസ് കീപ്പർ ജോലി?

ലൈറ്റ്ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഭീമൻ ലൈറ്റ് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ? അപകടകരമായ പാറകളിൽ നിന്ന് കപ്പലുകളെ സുരക്ഷിതമായി നയിക്കുന്നതിനാണ് ഈ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലൈറ്റ്  എപ്പോഴും ഓൺ ആയി ഇരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഇത് തന്നെയാണ് ഇവിടെയുള്ള ജോലിയും. ലൈറ്റ് കൃത്യമായി കത്തിനിൽപ്പുണ്ടോ എന്നത് ഉറപ്പ് വരുത്തുക എന്നതാണ് ലൈറ്റ്ഹൗസ് കീപ്പറുടെ ജോലി.ഇവിടെ ജോലി ചെയ്യുന്നയാൾക്ക് യാതൊരു തരത്തിലുള്ള ജോലി സമ്മർദവും ഉണ്ടായിരിക്കില്ല. ജോലിക്ക്   ഉറങ്ങാനും വിശ്രമിക്കാനും  ടൈം പാസിനൊന്ന് മീൻ പിടിക്കാനുമെല്ലാം നിങ്ങൾക്ക് ഇവിടെ സമയം ലഭിക്കും.

ALSO READ; മസ്കിനെക്കാൾ പണം വാരി, പക്ഷേ ആദ്യ പത്തിൽ ഇല്ല; ഇതാണാ കോടീശ്വരൻ!

എന്തുകൊണ്ടാണ് ഈ ജോലിക്കാരും വരാത്തത്?

കേൾക്കുമ്പോൾ ഒരു ഡ്രീം ജോബായൊക്കെ ഇതിനെ തോന്നിപ്പിക്കുമെങ്കിലും ഇതിന്റെ ഒരു വശത്ത് വലിയൊരു ടാസ്ക് ഉണ്ട്.അത് എന്തൊക്കെയാണ്?

ഒറ്റപ്പെടലും ഏകാന്തതയും: കരയിൽ നിന്നും വളരെ അകലെ കടലിന് നടുവിലാണ് ഈ ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളോ ആഴ്‌ചകളോ മനുഷ്യ ഇടപെടലുകളില്ലാതെ ജോലിക്കാരൻ ഒറ്റയ്ക്ക് ജീവിക്കണം. പൂർണ്ണമായ ഒറ്റപ്പെടലിൻ്റെ വികാരം ഒരുപക്ഷെ അമിതമായേക്കാം.

കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങൾ: ലൈറ്റ്ഹൗേസിന് പലപ്പോഴും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടി വരും എന്നതാണ് മറ്റൊരു കാര്യം. ചിലപ്പോൾ, കടലിൽ നിന്ന് തിരമാലകൾ വളരെ ഉയരത്തിൽ ഉയരുകയും അവ ലൈറ്റ്ഹൗ പൂർണ്ണമായും വിഴുങ്ങുകയും ചെയ്യും. ഈ അങ്ങേയറ്റത്തെ അവസ്ഥകളിൽ പോലും ലൈറ്റ് കത്തുന്നുണ്ടെന്നത് ജോലിക്കാരൻ ഉറപ്പുവരുത്തണം.ഇതാണ് ഈ ജോലിയിലെ മറ്റൊരു വെല്ലുവിളി.

മറ്റ് സഹായികൾ ആരുമില്ല: ശമ്പളം വളരെ ഉയർന്നതാണെങ്കിലും, സൈറ്റിൽ മറ്റ് സഹപ്രവർത്തകരോ സൂപ്പർവൈസർമാരോ ഇല്ല എന്നതാണ് ഈ ജോലിയുടെ മറ്റൊരു സവിശേഷത. ഈ സാമൂഹിക സമ്പർക്കത്തിൻ്റെ അഭാവവും ഇവിടെ ജോലി ചെയ്യുന്നവരെ വലിയെ രീതിയിൽ ബുദ്ധിമുട്ടിക്കും.

ഈ കാരണങ്ങൾകൊണ്ടാണ് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഇവിടെ ജോലി ചെയ്യാൻ ആരും താത്പര്യം കാണിക്കാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News