വർക്കല റിസോർട്ടിൽ എക്സൈസിന്റെ മിന്നൽ പരിശോധന; മദ്യശേഖരം പിടികൂടി

വർക്കല റിസോർട്ടിൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ മദ്യശേഖരം പിടികൂടി. ഓടയം പാം ട്രീ റിസോർട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏറ്റവും വിലകൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരം പിടികൂടി. റിസോർട്ട് നടത്തിപ്പുകാരനായ വർക്കല പുല്ലാന്നികോട് പുത്തൻവിള വീട്ടിൽ തിലകനെ വർക്കല എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

Also read: ‘ആർഎസ്എസും കോൺഗ്രസ്സും നടത്തുന്ന അക്രമങ്ങൾ മാധ്യമങ്ങൾ കാണുന്നില്ല’: ഇ പി ജയരാജൻ

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ റിസോർട്ട് വാടകക്കെടുത്ത് നടത്തുന്ന തിലകന്റെ മുറിയിൽ നിന്നാണ് വിവിധ ബ്രാൻഡുകളിലുള്ള വിലകൂടിയ മുന്തിയ ഇനം ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരം കണ്ടെത്തിയത്. ഈ അടുത്ത കാലത്താണ് പാം ട്രീ റിസോർട്ട് തിലകൻ മറ്റൊരാളിന് വിൽപ്പന നടത്തുകയും. തുടർന്ന് ആ റിസോർട്ട് തന്നെ തിലകൻ വാടകയ്ക്ക് എടുത്ത് നടത്തുകയുമായായിരുന്നു.

Also read: കാട്ടാന ആക്രമണം; മരിച്ച യുവാവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡിഎഫ്ഒ

റിസോർട്ട് വാടകക്കെടുത്ത് നടത്തുന്ന ശംഭു എന്ന് വിളിക്കുന്ന തിലകനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News