മലപ്പുറത്ത് പണികൊടുത്ത് മിന്നൽ പണിമുടക്ക്; ഡ്രൈവർമാരായി പൊലീസ്

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ രക്ഷകരായി പൊലീസ്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോക്‌സോ ചുമത്തിയായിരുന്നു അറസ്റ്റ്.

Also Read: സിസിടിവി ദൃശ്യങ്ങൾ ചോർന്നു; പ്രമുഖ യൂടൂബറുടെ നഗ്നദൃശ്യങ്ങളടക്കം പുറത്ത്

തിരൂര്‍-കോട്ടക്കല്‍ റൂട്ടില്‍ വിദ്യാര്‍ഥികളും ആശുപത്രികളിലേക്കും മറ്റും പോകുന്ന യാത്രക്കാര്‍ വലഞ്ഞതോടെ തിരൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ ബസിറക്കുകയായിരുന്നു. സ്വകാര്യ ബസുകൾ പൊലീസ് പിടിച്ചെടുത്തു സർവീസ് നടത്തുകൾ കെ എസ് ആർ ടി സി ബസ് ഇറക്കുകയും ചെയ്തു.

Also Read: ഇവിടം സെയിഫാണ്‌; സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും

വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ പണിമുടക്ക് ആരംഭിച്ചത്. കോട്ടക്കല്‍-തിരൂര്‍, കോട്ടക്കല്‍-മലപ്പുറം, മഞ്ചേരി-മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക് തുടരുകയാണ്. പരപ്പനങ്ങാടി-മഞ്ചേരി റൂട്ടിലായിരുന്നു ആദ്യം പണിമുടക്കിയത്. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ച പണിമുടക്കിൽ ജനങ്ങൾക്ക് തുണയായാണ് പൊലീസ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News