പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്ന് മത്സരിച്ചിരുന്നു.

യുഡിഎഫിനായി ചാണ്ടി ഉമ്മനും എല്‍ഡിഫിനായി ജെയ്ക് സി തോമസുമാണ് മത്സരരംഗത്തുള്ളത്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News