‘നോ പ്ലാൻ ടു ചേഞ്ച്’, പൂർണമായ ബോധ്യത്തോടെയാണ് ഞാൻ ഈ സിനിമ ചെയ്തത്: ലിജോ ജോസ് പെല്ലിശ്ശേരി

നമ്മുടെ സിനിമ ആസ്വാദനത്തിന് മറ്റൊരുത്തന്റെ വാക്ക് എന്തിന് അടിസ്ഥാനം ആക്കണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത്. എന്തിനാണ് സോഷ്യൽ മീഡിയ ഇത്ര വിദ്വേഷം വളർത്തുന്നത് എന്ന് മനസിലാകുന്നില്ല. തന്റെ സിനിമ ഒരു അബദ്ധമല്ല എന്നും ലിജോ പ്രതികരിച്ചു.

ALSO READ: ‘ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി സഹകരിക്കുന്നില്ല’, ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന

‘നമ്മുടെ കാഴ്ച വേറെ ഒരാളുടെ കണ്ണിലൂടെ ആകരുത്. പരിചിതമായ രീതിയിൽ തന്നെ സിനിമകൾ വേണമെന്ന് എന്തിന് വാശിപിടിക്കണം. ഹേറ്റ് ക്യാമ്പയിൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല, എങ്കിലും ഇപ്പോൾ സിനിമകൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സിനിമയെ മാത്രമല്ല, മനുഷ്യരെ തന്നെയാണ് ബാധിക്കുന്നത്. എന്തിനാണ് ഇത്ര വെറുപ്പും വിദ്വേഷവും വളർത്തുന്നത് എന്ന് മനസിലാകുന്നില്ല’, ലിജോ പറഞ്ഞു.

ALSO READ: വിഴിഞ്ഞത്ത് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

‘സിനിമക്ക് വേണ്ടി മോഹൻലാൽ എടുത്ത എഫോർട് വളരെ വലുതാണ്. ഒരിക്കലും ഇത് ഒരു മാസ്സ് സിനിമയോ ഫാൻസ്‌ സിനിമയോ ആണെന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. എന്താണ് ചെയ്യുന്നത് എന്ന് പൂർണമായ ബോധ്യത്തോടെയാണ് സിനിമ എടുത്തിരിക്കുന്നത്. മലൈക്കോട്ടേ വാലിബൻ ഒരു അബദ്ധമല്ല. എനിക്ക് മാറാൻ ഉള്ള പ്ലാൻ ഇല്ല’,ലിജോ ജോസ് പെല്ലിശേരി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News