‘മലൈക്കോട്ടൈ വാലിബൻ ഒരു അബദ്ധമല്ല, കണ്ട് പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കുന്നു’: ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ട വാലിബൻ ഒരു അബദ്ധമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചെറുപ്പത്തിലെ മുത്തശ്ശിമാരുടെ ചുറ്റുമിരുന്ന് കഥകേൾക്കുന്ന ഒരു അനുഭവം തനിക്കുണ്ട്. ഇന്നത്തെ ജനറേഷന് ആ അനുഭവം കിട്ടാനും കഥകേൾക്കുന്ന ഒരു സുഖം ഉണ്ടാക്കുവാനും ഈ സിനിമക്ക് കഴിയുമെന്നും വാലിബൻ ഒരു അബദ്ധമല്ലെന്നും ലിജോ പറഞ്ഞു. മലൈക്കോട്ട വാലിബന്റെ റിലീസിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു ലിജോ.

ALSO READ: കാസർഗോഡ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒരു മരണം

രാവിലത്തെ ഷോസിന്റെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ല എന്നും രാവിലെ വരുന്ന ഓഡിയൻസും വൈകുന്നേരം വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണെന്നും അത് സിനിമാമേഖലയിൽ എന്ത് മാറ്റമുണ്ടാക്കുമെന്നും ലിജോ ചോദിച്ചു.

മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചതെന്നും നമ്മൾ കണ്ട് പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കണമെന്നും ലിജോ പറയുന്നു. നമ്മുടെ കാഴ്ച വേറെ ഒരാളുടെ കണ്ണിലൂടെ ആകരുതെന്നും ലിജോ വ്യക്തമാക്കി. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല, പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത് എന്നും ലിജോ പറഞ്ഞു.

ALSO READ: വളര്‍ത്തു മൃഗമായി കടുവ, പാല്‍ നല്‍കിയും കെട്ടിപ്പിടിച്ചും സ്ത്രീ; വൈലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News