അതിന്റെ പരാജയത്തെ കുറിച്ച് ഓർത്ത് വിഷമിച്ചത് മൂന്നാഴ്ച്ച

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലാലേട്ടൻ- ലിജോ ജോസ് കോമ്പിനേഷനിൽ വന്ന ‘മലൈക്കോട്ടേ വാലിബൻ’. എന്നാൽ പ്രതീക്ഷക്കനുസരിച്ച് സിനിമ വിജയകരമല്ലായിരുന്നു. ഏറെ വിമർശനങ്ങളും സിനിമ നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ കാര്യമാണ് വൈറലാകുന്നത്.

‘മലൈക്കോട്ടേ വാലിബൻ സിനിമയുടെ പരാജയം ഓർത്ത് മൂന്നാഴ്‌ച വരെ വിഷമിച്ചുവെന്നാണ് ലിജോ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി എന്നുമാണ് സംവിധായകൻ ലിജോ പറഞ്ഞത്.

also read: കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത്; ആത്മക്ക് മറുപടിയുമായി പ്രേംകുമാർ
കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനിൽ ശ്രമിച്ചത് എന്നും എന്റെ മനസിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത് എന്നും ലിജോ പറഞ്ഞു. പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് തന്റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽപ്പെടും എന്നുമാണ് ലിജോ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here