ലിജോ ജോസ് പെല്ലിശ്ശേരി ഇത് ചെയ്യാത്തതാണല്ലോ? വാലിബൻ്റെ പുതിയ അപ്‌ഡേറ്റ്; പരീക്ഷണം ഒരുപക്ഷെ തകർത്തേക്കാം എന്ന് ചിലർ

സിനിമയിൽ പാട്ടുകൾ ആവശ്യമില്ല എന്ന് പലപ്പോഴും തെളിയിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ സംവിധാന സംരഭങ്ങളിൽ എല്ലാം തന്നെ പാട്ടുകൾ ഉൾക്കൊള്ളിച്ച ലിജോ അവസാന ചിത്രങ്ങളിൽ ഇത് മാറ്റിവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ പാട്ടുകൾ ഉണ്ടാകുമെന്ന സൂചനയാണ് വ്യക്തമാകുന്നത്. ഡിസംബർ 15 ന് ചിത്രത്തിലെ ആദ്യ സിംഗിൾ റിലീസ് ആകുമെന്നാണ് ഇപ്പോൾ വ്യകതമായിരിക്കുന്നത്. പെല്ലിശ്ശേരി തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ALSO READ: രജനികാന്താണ് കുലദൈവം, വർഷാവർഷം ക്ഷേത്രത്തിൽ പൂജകൾ, നേർച്ചയായി നെയ്യും പാലും; പിറന്നാൾ ദിനത്തിലെ വീഡിയോ

മലയാളത്തിൽ പ്രതീക്ഷകളുടെ അമിതഭാരം കൊണ്ട് റിലീസിന് മുൻപേ തന്നെ ചർച്ചയാകുന്ന മോഹൻലാൽ-ലിജോജോസ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ വീണ്ടും മോഹൻലാൽ ഒടിയൻ ലുക്കിൽ വരുന്നു എന്ന വാർത്തകൾ സജീവമായിരുന്നു. ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ക്‌ളീൻഷേവിൽ വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പോരായ്മകൾ മൂലം മോഹൻലാലിന്റെ മേക്കോവർ ട്രോളുകൾക്ക് വിധേയമാവുകയായിരുന്നു. എന്നാൽ ഈ പ്രചാരണത്തെ കുറിച്ച് അണിയറപ്രവർത്തകർ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

ALSO READ: സ്ത്രീധനത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ, ഇതാണ് ഞങ്ങളുടെ ലാലേട്ടനെന്ന് ആരാധകർ

അതേസമയം, ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ അവതരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News