ബിൽക്കിസ് ഭാനുവിന്റെ ചിത്രം പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ഗുജറാത്ത് കലാപത്തിൽ ക്രൂരബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ബിൽക്കിസ് ഭാനുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സാമൂഹിക പ്രതിബദ്ധത കൂടെയാണ് വെളിപ്പെടുത്തുന്നത്. അനീതികൾ ചോദ്യം ചെയ്യപ്പെടണമെന്നും വിധി ഒരുനാൾ നീതിയുടെ പക്ഷത്തായിരിക്കുമെന്നും ഈ സുപ്രീം കോടതി വിധിയിലൂടെ ബോധ്യപ്പെട്ടു. കുടുംബത്തിലെ മറ്റു അംഗങ്ങളെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ നരാധമന്മാർക്കെതിരെ പോരാടാൻ തയ്യാറായ ശക്തയായ സ്ത്രീ കൂടെയാണ് ബിൽക്കിസ്.

ALSO READ: ബില്‍ക്കിസ് ബാനുവിന്റെ നീതി വൈകിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രവും ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നത്: സുഭാഷിണി അലി

2002 ലെ ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് പ്രായം 21, അഞ്ചുമാസം ഗര്‍ഭിണിയും. ബലാത്സംഗത്തിന് ഇരയായപ്പോള്‍ കുടുംബവുമായി രക്ഷപെടാന്‍ നോക്കി. എന്നാല്‍, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.

കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചു.

ALSO READ: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; നീതിക്കായി പോരാടിയ ധീരവനിതകള്‍

15 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു. ബിജെപി ബന്ധം തന്നെയായിരുന്നു കൂട്ട ബലാത്സംഘക്കേസിലെ പ്രതികളെ വെറുതേ വിടാനുള്ള തീരുമാനത്തിന് പിന്നില്‍. അതും രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു കേസിലും. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലി ടിഎംസി നേതാവ് മഹുവ മൊയ്ത്ര എന്നിവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഹർജിയുടെ അടിസ്ഥാനത്തിൽ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് റദ്ദാക്കി കൊണ്ട് നിര്‍ണായക വിധി പ്രസ്താവിച്ചു. ശിക്ഷായിളവ് റദ്ദാക്കിയ സാഹചര്യത്തില്‍ 11 പ്രതികളും വീണ്ടും ജയിലിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News