‘കൈയില്‍ നയാപൈസയില്ല’; പണം കണ്ടെത്താന്‍ അവസാന അടവുമായി കോണ്‍ഗ്രസ്

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം മറികടക്കാന്‍ രാജ്യവ്യാപകമായി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ തന്നെ ചിലരെ ഉദ്ദരിച്ച് ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കോര്‍പ്പറേറ്റ് സംഭാവനകള്‍ കോണ്‍ഗ്രസിന് ലഭിക്കുന്നില്ല. എന്നാല്‍ വലിയൊരു ശതമാനം ബിജെപിലേക്ക് ഒഴുകുന്നുമുണ്ട്.പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം എല്ലാ ജനങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിക്കാനാണ് തീരുമാനം.

ALSO READ: മനീഷ് സിസോദിയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

അടുത്തമാസം നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്യാമ്പയിന്‍ ആരംഭിക്കും. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം. ഇരുപത്തിയഞ്ചു പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

ALSO READ: ‘ഞാന്‍ എന്റെ സിനിമ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു’; അല്‍ഫോണ്‍സ് പുത്രന്‍

കോണ്‍ഗ്രസിന് 805.68 കോടി രൂപയുടെ ആസ്തിയും ബിജെപിക്ക് 6046.81 കോടിയുടെ ആസ്തിയുണ്ടെന്നുമണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി സംഭാവന സ്വീകരിക്കുന്ന എഎപിയുടെ അതേമോഡലാണ് കോണ്‍ഗ്രസും സ്വീകരിക്കുക. 2019ലും ഇതേ രീതി കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. എന്നാല്‍ 545 ലോക്‌സഭാ സീറ്റില്‍ 52 എണ്ണത്തില്‍ മാത്രമേ വിജയിക്കാനായുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News